Wednesday 19 June, 2013

elephant വൈൽഡ്‌ animal ആണോ domestic animal ആണോ

"അമ്മേ ഈ wild animals, domestic  animals  എന്നൊക്കെ പറഞ്ഞാൽ എന്താ?"

"കാട്ടിൽ ജീവിയ്ക്കുന്ന മൃഗങ്ങളെയാണ് wild animals എന്ന് പറയുന്നത്. domestic animals എന്ന് വച്ചാൽ നാട്ടിൽ കാണുന്ന മൃഗങ്ങൾ. അതായത് നമ്മൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ."

"നാളെ 5 wild animals ന്റെയും 5 domestic animalsന്റെയും പേരുകൾ പഠിച്ചു വരാൻ പറഞ്ഞിട്ടുണ്ട് ടീച്ചർ."

"അതിനെന്താ.... ഉണ്ണിക്കുട്ടിയ്ക്കു അറിയാവുന്ന wild animals ഏതൊക്കെയാ ?"

"Lion, Tiger, Fox  പിന്നെ...പിന്നെ..."

"Elephant..."

"എലിഫന്റോ ?"

"ആ..elephant.."

"അതെങ്ങനെയാ അമ്മേ elephant wild animal ആകുന്നത്‌?"

"പിന്നല്ലാതെ..ആന കാട്ടിലല്ലേ ജീവിയ്ക്കുന്നത് ?"

"എന്നിട്ട് ഞാൻ നാട്ടിൽ പോയപ്പോൾ അവിടെ ആനയെ കണ്ടല്ലോ. ഗുരുവായൂർ അമ്പലത്തിൽ കാണുന്ന ആനകളെ അവിടെ വളർത്തുന്നതല്ലെ. അപ്പോൾ ആന wild animal അല്ലല്ലോ, domestic animal അല്ലേ?"

"....."

"അമ്മേ എന്താ ഒന്നും മിണ്ടാത്തെ? elephant എന്ന് wild animalsന്റെ പേരിന്റെ കൂടെയാണോ അതോ domestic animalsന്റെ കൂടെയാണോ ഞാൻ പപറയേണ്ടത്?"

"നമുക്കൊരു കാര്യം ചെയ്യാം. elephant എന്ന് രണ്ടിന്റെ കൂടെയും പറയേണ്ട. മറ്റു animalsന്റെ പേര് പറഞ്ഞാൽ  മതിട്ടോ.."