Wednesday 29 December, 2010

പാഠം ഒന്ന് - തിങ്കളും താരങ്ങളും..


കഴിഞ്ഞ പോസ്റ്റ്‌ എഴുതിയതിനു ശേഷം നാവിന്‍ തുമ്പത്ത് എപ്പോഴും ഈ പദ്യമായിരുന്നു. 22 വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിച്ചതായിരുന്നെങ്കിലും ഓര്‍മ്മയില്‍ എങ്ങോ ഇപ്പോഴും ഈ വരികള്‍ മറഞ്ഞു കിടക്കുന്നുണ്ടായിരുന്നു എന്നത് ഒരു അത്ഭുതമായി തോന്നുന്നു..(ഹോ എന്നെക്കൊണ്ട് ഞാന്‍ തോറ്റു) ഒന്ന് ചൊല്ലി നോക്കുമ്പോഴേക്കും വരികള്‍ താനേ തെളിഞ്ഞു വന്നു.അപ്പോള്‍ തോന്നി ഇതൊന്നു പോസ്റ്റിയാലോ എന്ന്. ഇപ്പോഴത്തെ നാലാം ക്ലാസ്സിലെ ആദ്യത്തെ മലയാളം പാഠം ഇതു തന്നെയാണോ എന്നറിയില്ല.

പിന്നെ എന്താണ് എന്റെ ഈ ഓര്‍മ്മ ശക്തിയുടെ രഹസ്യം എന്ന് മാത്രം ആരും ചോദിയ്ക്കരുത്.പ്ലീസ്... ആ കാലത്ത് ജ്യോതിഷ് ബ്രഹ്മിയോ കോമ്പ്ലാന്‍ മെമ്മറി പവറോ ഉണ്ടായിരുന്നില്ല.

തിങ്കളും താരങ്ങളും 
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടില്‍
ആണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍ തൂകി 
കരഞ്ഞീടിന  വാന-
മിന്നിതാ ചിരിയ്ക്കുന്നു
പാലൊളി ചിതറുന്നു.
പുല്‍ക്കൊടി തലപ്പിലും 
പുഞ്ചിരി വിരിയാറുണ്ട-
ച്ചെറു പൂന്തോപ്പിലെ 
ശലഭമുരയ്ക്കുന്നു.
മധുവിന്‍ മത്താല്‍ പാറി
മൂളുന്നു മധുപങ്ങള്‍
മധുരമിജ്ജീവിതം 
ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുക്കന്മാര്‍ 
ആരെല്ലെന്‍ ഗുരുക്കന്മാര്‍ 
പാരിതിലെല്ലാമെന്നെ
പഠിപ്പിയ്ക്കുന്നുണ്ടെല്ലാം



6 comments:

  1. ഓര്‍മയില്‍ തെളിഞ്ഞു വന്ന ഒരു പഴയ മലയാള പാഠം...

    ReplyDelete
  2. ശരിയാണ്. എന്തു കൊണ്ടോ എന്റെ ഓര്‍മ്മയിലുമുണ്ട്, നാലാം ക്ലാസ്സിലെ ആദ്യ പാഠമായ ഈ പദ്യം.
    :)

    ReplyDelete
  3. njan ezhuthanam ennu karuthiyathanu ee vishayam sathyaaayittum.... kalakki

    ReplyDelete
  4. പുതുവത്സരാശംസകള്‍

    ReplyDelete
  5. എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

    ReplyDelete