Tuesday 30 December, 2014

ഉണ്ണിക്കുട്ടി ഉവാചഃ

ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. - ഏഷ്യാനെറ്റ് ന്യൂസ്

"ഓ പിന്നേ.... വല്യ കാര്യമായിപ്പോയി..മരിച്ച് കഴിഞ്ഞ് എത്ര രൂപ കിട്ടിയാലും എന്തു ചെയ്യാനാ.."

~~~~~~~~~~~~~~~~~~~~~~~~~~~~~~

"എന്റെ ഉണ്ണിക്കുട്ടീ, എന്താ ഈ തോര്‍ത്തുമുണ്ടില്‍ കാണിച്ചു വെച്ചിരിക്കുന്നേ...നിറയെ പൊട്ടും പെയിന്റും...പുതിയ തോര്‍ത്തുമുണ്ടല്ലേ ഇത്.....ഒന്നുമില്ലെങ്കിലും ഉണങ്ങാനിടുമ്പോള്‍ കാണുന്നവരെന്തു വിചാരിക്കും..."

(ശാന്തവും നിഷ്കളങ്കവുമായി) "എനിക്കറിയില്ല അച്ഛാ.. അവരെന്താ വിചാരിക്കുന്നത് എന്ന് അവര്‍ക്കല്ലെ അറിയൂ..''
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


"7days make one week..Then how many weeks will 21days make?"

"3 അല്ലേ അമ്മേ ആന്‍സര്‍?"

"അതേ.. പക്ഷേ അത് എങ്ങനാ കിട്ടിയത്?"

"multiplication"

"ഏ.... ഏതു നമ്പര്‍ തമ്മില്‍ മള്‍ട്ടിപ്ലൈ ചെയ്തു?"

"7×3=21 അല്ലേ?"

"അതു ശരിയാണ്... പക്ഷേ ക്വൊസ്റ്റ്യനില്‍ തന്നിരിക്കുന്നത് 7, 21 എന്ന നമ്പര്‍ മാത്രമല്ലേ... അപ്പോ എവിടെ നിന്നാ 3 കിട്ടിയത്... ക്വൊസ്റ്റ്യനില്‍ തന്നിരിക്കുന്ന നമ്പര്‍ വച്ചല്ലേ ആന്‍സര്‍ കണ്ടു പിടിക്കേണ്ടത്."

"അതു തന്നെയല്ലേ ഞാനും ചെയ്തത്..."

"അതെങ്ങനെയാ....3 എന്ന ആന്‍സര്‍ കിട്ടണമെങ്കില്‍ 21നെ 7കൊണ്ട് ഡിവൈഡ് ചെയ്യുകയല്ലേ വേണ്ടത്".

"അതിന് അമ്മയല്ലേ പറഞ്ഞിരിക്കുന്നത് ഡിവിഷന്‍ ടൈമില്‍ മള്‍ട്ടിപ്ലിക്കേഷന്‍ ടേബിള്‍ യൂസ് ചെയ്യണമെന്ന്. അപ്പോ ഇതു മള്‍ട്ടിപ്ലിക്കേഷന്‍ പ്രോബ്ലം അല്ലേ."

"അതൊക്കെ ശരി തന്നെ..പക്ഷേ 3 എന്ന് ആന്‍സര്‍ കിട്ടിയത് എങ്ങനാ? ക്വസ്റ്റ്യനില്‍ തന്നിരിക്കുന്നത് 7ഉം 21ഉം അല്ലേ. അപ്പോ  അത് മാത്രം വെച്ചല്ലേ ചെയ്യേണ്ടത്."

"അയ്യോ എന്‍റെ അമ്മേ..അതു തന്നെയല്ലേ ഞാനും ചെയ്തത്..7×3=21.  പിന്നെ 3അതിലില്ലാത്തതു കൊണ്ടല്ലേ അതു  കണ്ടുപിടിക്കേണ്ടി വരുന്നത്..അതിനല്ലേ മള്‍ട്ടിപ്ലിക്കേഷന്‍ യൂസ് ചെയ്തത്.."







4 comments:

  1. ചില കുട്ടി ചോദ്യങ്ങള്‍....

    ReplyDelete
  2. ഹ ഹാ ഹാ
    നന്നായിട്ടുണ്ട്
    പുതുവത്സരാശംസകൾ

    ReplyDelete
  3. കണ്‍ഫ്യൂഷനാക്കരുത്ട്ടാ!!

    ReplyDelete
  4. :) nannayitundu..
    happy to follow you
    plz visit my space too www.remyasean.blogspot.in

    ReplyDelete