അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗ് തുടങ്ങുകയാണ്. ഇതിനെ ബ്ലോഗ്ഗ് എന്ന് വിളിക്കാമോ എന്നറിയില്ല. മനസ്സില്‍ തോന്നുന്നതെല്ലാം കുത്തിക്കുറിയ്ക്കാനുള്ള ഒരിടം എന്ന് കരുതുവാനാണ് എനിയ്ക്കിഷ്ടം. കുറെ നാളുകളായി മലയാളം ബ്ലോഗ്ഗുകള്‍ വയിച്ചുകൊണ്ടിരിക്കുനതിനിടയില്‍ എപ്പോഴോ ഇങ്ങനെയൊരു ആശയം മനസ്സില്‍ പൊട്ടി മുളച്ചപ്പോള്‍ ഉടനെ തന്നെ അതിനെ പിഴുതു കളഞ്ഞതാണ്. പക്ഷെ പൂര്‍വാധികം ശക്തിയോടു കുടി അത് പിന്നെയും വളര്‍ന്നു വന്നപ്പോള്‍ കണ്ടില്ലെന്നു നടിയ്ക്കാന്‍ കഴിഞ്ഞില്ല.
മലയാളത്തിലെ ബ്ലോഗ്ഗര്‍ പുലികളുടെ ഇടയിലേക്ക് ഒരു എലി ആയി അങ്ങനെ ഞാനും വരുന്നു.
ഞാന്‍ എഴുതുന്ന പൊട്ടത്തരങ്ങള്‍ വായിക്കാന്‍ മാത്രം പാപം ചെയ്തവര്‍ ഉണ്ടാകുമോ എന്നറിയില്ല. ആരെങ്കിലും ഇതെല്ലാം വായിയ്ക്കുമെന്ന പ്രതീക്ഷയും ഇല്ല. എന്നിട്ടും എന്തിനാ പിന്നെ ഈ പണിയ്ക്കിരങ്ങിയത് എന്ന് ചോദിച്ചാല്‍ നേരത്തെ സൂചിപ്പിച്ച പോലെ ഓരോന്ന് പൊട്ടി മുളക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യാന്‍. ഒന്നുമില്ലെങ്കിലും ഞാനും ഒരു മനുഷ്യ ജീവി തന്നെ ആണല്ലോ. എത്രയെന്നു വിചാരിച്ചാ കണ്ട്രോള്‍ ചെയ്യുക....
അതു കൊണ്ട് എന്റെ ബ്ലോഗ്ഗ് പരമ്പര ദൈവങ്ങളേ , മലയാള ബ്ലോഗ്ഗ് ചരിത്രത്തിലെ മുടി ചൂടാമന്നന്മാരെ.. നിങ്ങള്‍ എന്നെ അനുഗ്രഹിയ്കേണമേ.. ഞാന്‍ എഴുതുന്നത് അബദ്ധങ്ങള്‍ ആണെങ്കില്‍ എന്നോട് ക്ഷമിയ്ക്കേണമേ..
ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDeletenice go ahead....
ReplyDelete