അമ്മ നാട്ടില്‍ പോയതോടെ പുറത്തു എവിടെ പോയാലും മക്കളെ രണ്ടു പേരെയും കൂട്ടിയെ പറ്റു എന്നായി. മൂത്തവളെ പ്രശ്നമില്ല. ബൈക്കിന്റെ ഫ്രന്റില്‍ ഇരുത്താം. ബട്ട്, കുഞ്ഞുവാവയെയും പിടിച്ചു പിന്നില്‍ ഇരിയ്ക്കാന്‍ പറ്റുന്നില്ല. ആളുടെ കൈകാലുകള്‍ ഏതു നേരവും പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്നതിനാല്‍ ശരിയ്ക്ക് ബാലന്‍സ് കിട്ടുന്നില്ല.
തോ ക്യാ കരൂ എന്ന് കൂലംകഷമായി ചിന്തിച്ചപ്പോഴാണ് --
മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി..
ഒരു ബേബി കാരിയര്‍ വാങ്ങാം...വാങ്ങി..
സാധനം വീട്ടില്‍ എത്തിയ ഉടനെ തന്നെ പരീക്ഷിച്ചു നോക്കി.
കാര്യം ബക്കിള്‍ എല്ലാം ഇട്ടു വാവയെ അതിനുള്ളില്‍ ഇറക്കിയിരുത്തിക്കഴിഞ്ഞപ്പോള്‍ ഒരു കംഗാരു ഫീല്‍ വന്നെങ്കിലും പുള്ളിക്കാരത്തി നല്ല ഹാപ്പിയായി നന്നായി ചിരിച്ചോണ്ടിരുന്നു. മാത്രമല്ല നമുക്കൊരു സെക്യൂരിറ്റിയും തോന്നും.
സാധനത്തിന്റെ കവറില്‍ ഒരു പേപ്പര്‍ കൂടിയുണ്ടായിരുന്നു. യൂസ് ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍.
വായിച്ചു നോക്കിയപ്പോള്‍ എനിയ്ക്കൊന്നും മനസ്സിലായില്ല..ഭാഷ ഏതാണെന്ന് പോലും..
ഇത് ഏതു ഭാഷയാണെന്നും ഇതിന്റെ അര്‍ത്ഥമെന്താണെന്നും ദയവു ചെയ്ത് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ പ്ലീസ്......
(ചിത്രത്തില്‍ കിള്‍ക്കിയാല്‍ വലുതായി കാണാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)
ഈ വാഷിംഗ് പൌഡര്‍ എവിടെ കിട്ടും എന്നറിയാമോ?
ഇത് ഏതു ഭാഷയാണെന്നും ഇതിന്റെ അര്‍ത്ഥമെന്താണെന്നും ദയവു ചെയ്ത് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ പ്ലീസ്......
ReplyDeleteഎന്തര് ഭാഷയിത് ഫഗവാനേ!
ReplyDeleteസാധനം ചൈനാ മേക്ക് ആണല്ലേ..
അറിയില്ല. കവറിന്‍മേല്‍ മെയ്ഡ് ഇന്‍ ചൈന എന്നൊന്നും എഴുതിയിട്ടില്ല
ReplyDeleteഅത് എന്താണ് എന്ന് മനസിലായില്ല മനസിലായില്ല
ReplyDeleteബൈ മിസ്ടക് മറ്റോ ആണോ മാഷെ
ഇതിപ്പഴാ കണ്ടത്.
ReplyDeleteപറഞ്ഞതു പോലെ ഇതേതു ഭാഷ???