രണ്ടാമത്തെ കുഞ്ഞും പെണ്‍കുഞ്ഞാണെന്നറിഞ്ഞപ്പോള്‍ സത്യമായും വളരെ സന്തോഷമാണു തോന്നിയത്. കാരണം രണ്ടു പേരും എന്നും കൂട്ടായിരിയ്ക്കുമല്ലോ. പക്ഷെ വിവരമറിഞ്ഞ പലരുടെയും ആദ്യത്തെ പ്രതികരണം "അയ്യോ രണ്ടും പെണ്‍മക്കളായി അല്ലേ" എന്നായിരുന്നു. ആണായാലും പെണ്ണായാലും ഇന്നത്തെ കാലത്ത് എന്ത് വ്യത്യാസമാണു ഉള്ളത്. രണ്ടായാലും നന്നായി പഠിപ്പിയ്ക്കണ്ടേ എന്നു തിരിച്ചു ചോദിച്ചപ്പോള്‍ എന്നാലും കല്യാണം കഴിപ്പിച്ചയയ്ക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമില്ലല്ലോ എന്ന് മറുപടിയും കിട്ടി.
സ്വര്‍ണത്തിനു ദിവസേനയെന്നോണം വിലയേറിക്കൊണ്ടിരിയ്ക്കുമ്പോള്‍ അങ്ങനെ ചിന്തിയ്ക്കുന്നവരെ കുറ്റം പറയാനും ഒക്കുകയില്ല.
പക്ഷെ അതെല്ലാം ചുരുങ്ങിയതു ഒരു 18-19 വര്‍ഷത്തിനു ശേഷമുള്ള കാര്യം. ഇപ്പൊള്‍ അതിലും വലിയ ടെന്‍ഷന്‍ തോന്നുന്നതു ദിവസവും പേപ്പര്‍ വായിക്കുമ്പോഴാണ്
കൊച്ചു കുഞ്ഞുങ്ങളെ പോലും പിച്ചിച്ചീന്തുന്ന കാമഭ്രാന്തന്‍മാര്‍....
പേരക്കുട്ടിയുടെ പ്രായം പോലുമില്ലാത്ത കുരുന്നിനെ ലൈംഗികാസക്തിയോടെ സമീപിയ്ക്കാന്‍ മടിയില്ലാത്ത കിളവന്‍മാര്‍....
സഹോദരനും കളിക്കൂട്ടുകാരനും സഹപാഠിയും അധ്യാപകനും എന്നു വേണ്ട എന്തിനു സ്വന്തം അച്ഛന്‍ പോലും എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണത്തിനു തയാറായേയ്ക്കാം അതു കൊണ്ടു കരുതിയിരിയ്ക്കുക എന്നു മകളോടു പറഞ്ഞു കൊടുക്കേണ്ട ഗതികേടിലാണൂ ഒരോ അമ്മയും...
എല്ലാ ദു:ഖങ്ങള്‍ക്കും സ്വാന്തനമാകേണ്ട അമ്മ തന്നെ സ്വന്തം കാമുകണ്റ്റെ മുന്നിലേക്കു മകളെ തള്ളിവിടാനും മടിയ്ക്കുന്നില്ല..
എവിടെയാണു കുഴപ്പം സംഭവിയ്ക്കുന്നത്..
വാല്‍മാക്രിയേയും മീനിനെയും കാണിച്ചു തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു നാലര വയസ്സുകാരിയെ പീഡനശ്രമത്തിനിടയില്‍ കൊലപ്പെടുത്തിയ പ്രതിയ്ക്കു പ്രായം വെറും പത്തു വയസ്സെയുള്ളു, അബധത്തില്‍ സംഭവിച്ചതാണെങ്കിലും മൃതദേഹം ഒളിപ്പിയ്ക്കാനും ചെയ്ത കുറ്റം മറച്ചു വയ്ക്കാനും അവന്‍ കാണിച്ച മിടുക്ക് ഒരു മുതിര്‍ന്ന കുറ്റവാളിയുടേതു തന്നെയാണു.
അച്ഛന്‍ കൊണ്ടു വന്നിരുന്ന നീല ചിത്രങ്ങളുടെ സിഡി ഒളിച്ചിരുന്നു കണ്ടാണു അവന്‍ അതൊന്നു പരീക്ഷിച്ചു നോക്കിയതു എന്നു കൂടി കേള്‍ക്കുമ്പോഴാണു നമ്മുടെ കുട്ടികള്‍ എന്തൊക്കെ അവസ്ഥകളിലൂടെയാണു കടന്നു പോകുന്നത് എന്നു അറിയുന്നത്,,
ഇവിടെ ആരാണു യഥാര്‍ത്‌ഥത്തില്‍ കുറ്റക്കാരന്‍?
മനോരമ ദിനപത്രത്തില്‍ കഴിഞ്ഞ ആഴ്ച്ചയില്‍ ഒരു ഫീച്ചര്‍ വന്നിരുന്നു..കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും.. അതു വായിച്ച എന്റെ ഒരു സുഹൃത്ത് പറഞ്ഞു - "ഞാന്‍ അതു ആദ്യത്തെ രണ്ടു ദിവസമെ വായിച്ചുള്ളു. പിന്നീടു വായിയ്ക്കാന്‍ പേടി തോന്നുന്നു," (അവള്‍ക്കും രണ്ട് പെണ്‍ കുട്ടികളാണു)
പീഡന വാര്‍ത്ത നമുക്കൊരു പുതുമയല്ലാതായിരിയ്ക്കുന്നു.ദിവസവും മൂന്നും നാലും പീഡനങ്ങള്‍ നടക്കുന്ന സ്ഥിതിയിലെയ്ക്കു നമ്മള്‍ വളര്‍ന്നിരിയ്ക്കുന്നു എന്‍ ഐ എഫ് ഇ യുടെ പരസ്യ വാചകം പോലെ നമ്മുടെ നാടും പുരോഗമിയ്ക്കുന്നുണ്ട്.
പത്രത്തില്‍ കാണുന്നതെല്ലാം നാട്ടിലെ കാര്യമല്ലേ, ഇവിടെ ചെന്നൈയില്‍ ഇതു പോലൊന്നും നടക്കുകയില്ല എന്നു ആശ്വസിച്ചതിന്റെ പിറ്റേന്ന്
--"എല്‍കെജി വിദ്യാര്‍ത്‌ഥിനിയെ പീഡിപ്പിച്ച സ്കൂള്‍ വാന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു"
പത്തു പന്ത്രണ്ടു വയസ്സയ കുട്ടികളെ കുറെയൊക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാം. പക്ഷേ, അഞ്ചു വയസ്സുകാരി മകളോട് സമൂഹമൊന്നടങ്കം ചെന്നായയെപ്പോലെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിയ്ക്കുകയാണെന്ന് എങ്ങനെ പറയും
പത്തു പന്ത്രണ്ടു വയസ്സയ കുട്ടികളെ കുറെയൊക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാം. പക്ഷേ, അഞ്ചു വയസ്സുകാരി മകളോട് സമൂഹമൊന്നടങ്കം ചെന്നായയെപ്പോലെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിയ്ക്കുകയാണെന്ന് എങ്ങനെ പറയും
ReplyDeleteആശങ്കകളില്‍ കാര്യമില്ലാതില്ല. ഇന്നത്തെ കാലം അതല്ലേ...
ReplyDelete