എന്തൊക്കെ ബഹളങ്ങളായിരുന്നു...കാസനോവ ..പ്രണയത്തിന്റെ രാജകുമാരന്‍... പൂര്‍ണ്ണമായും ദുബായില്‍ ഷൂട്ട് ചെയ്ത സിനിമ...ഉദയനാണു താരം, നോട്ട്ബുക്ക് , ഇവിടം സ്വര്‍ഗ്ഗമാണു, എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ രോഷന്‍ ആന്‍ഡ്ര്യുസ്സിന്റെ രണ്ടു മൂന്ന് വര്‍ഷക്കാലത്തെ പ്രയത്നം......ട്രാഫിക്ക് എന്ന സുപ്പര്‍ ഹിറ്റ് സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റേര്‍സ് ബോബി സഞ്ജയ് ടീം...മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമ..ഒലക്കേട് മൂട്...അവസാനം പവനായി ശവമായി...എന്റെ മുന്നൂറു രൂപയും പോയിക്കിട്ടി...
കഴിയുന്നതും ഇത്തരം അപകടങ്ങള്‍ക്ക് തലവച്ചു കൊടുക്കരുത്.
ReplyDelete'ഇവിടം സ്വര്‍ഗ്ഗമാണ്' ആണ് ഞാന്‍ തീയ്യറ്ററില്‍ പോയി കണ്ട, ലാലേട്ടന്റെ അവസാന ചിത്രം (അതും കുഴപ്പമില്ല എന്ന അഭിപ്രായം കേട്ടശേഷം മാത്രം).
എന്നാല്‍ അവസാനം കണ്ട സോള്‍ട്ട് & പെപ്പര്‍ , ഇന്ത്യന്‍ റുപ്പീ എന്നീ പടങ്ങള്‍ക്ക് മുടക്കിയ തുക ഒട്ടും നഷ്ടവുമായി തോന്നിയില്ല.
ലാലേട്ടനായാലും മമ്മൂക്കയായാലും അമാനുഷിക കഥാപാത്രങ്ങളെ പോലെ അഭിനയിയ്ക്കുന്ന ചിത്രങ്ങള്‍ തല്ക്കാലം കാശു മുടക്കി കാണണ്ട എന്ന് തീരുമാനിച്ചിരിയ്ക്കുകയാണ്. (അവരുടെ കഴിവിനും പ്രായത്തിനും അനുസരിച്ചുള്ള നല്ല കഥാപാത്രങ്ങള്‍ ചെയ്യട്ടെ ,നമുക്കു കാശു മുടക്കി കാണാം... അതു പോരേ?)
ശ്രീ, എന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ. കാര്യം തറ സിനിമകള്‍ പലതും സി ഡി എടുത്തും ടിവിയില്‍ വന്നും ധാരാളം കണ്ടിട്ടുണ്ടെങ്കിലും തിയേറ്ററില്‍ പോയി ഇങ്ങനെ കാശു പോകുന്നത് ആദ്യമായാണ്. റോഷന്‍ ആന്‍ഡ്ര്യൂസ് എന്ന ഒറ്റ ഒരുത്തനെ വിശ്വസിച്ചതിന്റെ ഫലം. ചൈന ടൌണ്‍-നു ശേഷം തൊട്ടടുത്ത തിയേറ്ററില്‍ വന്ന മലയാള സിനിമയാണ് കാസനോവ.അതിന്റെ ആവേശത്തില്‍ റിലീസ് ഡേറ്റില്‍ തന്നെ പിറ്റെന്നെയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. അന്ന് രാവിലെ മൂവിരാഗയില്‍ റീഡേര്‍സ് കമെന്റ്സ് വായിച്ചപ്പോഴേ പൈസ പോയി എന്ന് തോന്നി, എന്നാലും ചുമ്മാ ഒരു ടൈം പാസ് മാതിരി പോയിരിന്നു കാണാമെന്നു കരുതി. പക്ഷെ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. ഒടുക്കത്തെ സൌണ്ട് കാരണം ഉറങ്ങാനും പറ്റിയില്ല. കണ്ടിറങ്ങിയപ്പോള്‍ ഒരുത്തന്‍ പറയുന്നുണ്ടായിരുന്നു. ഇതിലും ഭേദം കൃഷ്ണനും രാധയും കാണുകയായിരുന്നു എന്ന്. എന്താ ചെയ്യുക , എന്റെ പിഴ എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ
Delete