Wednesday, 29 December 2010

പാഠം ഒന്ന് - തിങ്കളും താരങ്ങളും..


കഴിഞ്ഞ പോസ്റ്റ്‌ എഴുതിയതിനു ശേഷം നാവിന്‍ തുമ്പത്ത് എപ്പോഴും ഈ പദ്യമായിരുന്നു. 22 വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിച്ചതായിരുന്നെങ്കിലും ഓര്‍മ്മയില്‍ എങ്ങോ ഇപ്പോഴും ഈ വരികള്‍ മറഞ്ഞു കിടക്കുന്നുണ്ടായിരുന്നു എന്നത് ഒരു അത്ഭുതമായി തോന്നുന്നു..(ഹോ എന്നെക്കൊണ്ട് ഞാന്‍ തോറ്റു) ഒന്ന് ചൊല്ലി നോക്കുമ്പോഴേക്കും വരികള്‍ താനേ തെളിഞ്ഞു വന്നു.അപ്പോള്‍ തോന്നി ഇതൊന്നു പോസ്റ്റിയാലോ എന്ന്. ഇപ്പോഴത്തെ നാലാം ക്ലാസ്സിലെ ആദ്യത്തെ മലയാളം പാഠം ഇതു തന്നെയാണോ എന്നറിയില്ല.

പിന്നെ എന്താണ് എന്റെ ഈ ഓര്‍മ്മ ശക്തിയുടെ രഹസ്യം എന്ന് മാത്രം ആരും ചോദിയ്ക്കരുത്.പ്ലീസ്... ആ കാലത്ത് ജ്യോതിഷ് ബ്രഹ്മിയോ കോമ്പ്ലാന്‍ മെമ്മറി പവറോ ഉണ്ടായിരുന്നില്ല.

തിങ്കളും താരങ്ങളും 
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടില്‍
ആണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍ തൂകി 
കരഞ്ഞീടിന  വാന-
മിന്നിതാ ചിരിയ്ക്കുന്നു
പാലൊളി ചിതറുന്നു.
പുല്‍ക്കൊടി തലപ്പിലും 
പുഞ്ചിരി വിരിയാറുണ്ട-
ച്ചെറു പൂന്തോപ്പിലെ 
ശലഭമുരയ്ക്കുന്നു.
മധുവിന്‍ മത്താല്‍ പാറി
മൂളുന്നു മധുപങ്ങള്‍
മധുരമിജ്ജീവിതം 
ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുക്കന്മാര്‍ 
ആരെല്ലെന്‍ ഗുരുക്കന്മാര്‍ 
പാരിതിലെല്ലാമെന്നെ
പഠിപ്പിയ്ക്കുന്നുണ്ടെല്ലാം



മലയാള ഭാഷ തന്‍ മാദക ഭംഗി (Updated)

ഇതൊരു റീ-പോസ്ടിങ്ങാണ്. ഒരു പരീക്ഷണം നടത്തിയതിന്റെ ഫലമായി കഴിഞ്ഞ പോസ്റ്റിന്റെ ഫോണ്ട് എല്ലാവരെയും കുഴക്കി എന്നറിഞ്ഞത് കൊണ്ട് വീണ്ടും പോസ്റ്റുന്നു. കമന്റുകള്‍ നഷ്ട്ടപെടുമെന്നുള്ളത് കൊണ്ട് കഴിഞ്ഞ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുന്നില്ല. 
*********************** ******************************* ***************************** ************************* 
തമിഴ് നാട്ടിലെ സ്കൂളുകളില്‍ മലയാളം പഠിക്കാനുള്ള 8 പിരീഡുകള്‍ നാലായി വെട്ടിക്കുറച്ചു കൊണ്ടുള്ള ഗവണ്മെന്റ് തീരുമാനം രണ്ടു ദിവസം മുന്‍പാണ് വന്നത്. തമിഴ് ഭാഷയ്ക്ക് ക്ലാസ്സിക്കല്‍ പദവി നല്‍കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഉടനെ തന്നെ കിട്ടിയ അവസരം പാഴാക്കാതിരിക്കാന്‍ ഭാഷാസ്നേഹികള്‍ മുറവിളിയുമായി രംഗത്തു വന്നിട്ടുണ്ട്. 

കേരള മുഖ്യ മന്ത്രി ഈ പ്രശ്നത്തില്‍ ഇടപെടണമെന്ന വാദവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. അതെല്ലാം ഏറ്റു പിടിയ്ക്കാന്‍ ഇവിടുത്തെ മലയാള പത്രങ്ങളും......

ഇതു പോലുള്ള വലിയ വിഷയങ്ങളെ കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാന്‍ മാത്രം വിവരമുള്ളവളൊന്നുമല്ല ഞാന്‍ എന്നറിയാം. എന്നാലും ചില കാട്ടികൂട്ടലുകള്‍ കാണുമ്പോള്‍ സഹിയ്ക്കാന്‍ പറ്റുന്നില്ല.

സത്യത്തില്‍ സ്കൂളില്‍ പഠിക്കാന്‍ വേണ്ടി മാത്രമുള്ളതാണോ ഭാഷാ സ്നേഹം? അത്ര മാത്രം മാതൃ ഭാഷാ സ്നേഹമുള്ളവരാണ് മലയാളികള്‍ എന്ന് എന്തോ എനിയ്ക്ക് തോന്നുന്നില്ല. ആയിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ ഇത്ര മാത്രം  ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ഉണ്ടാവുമായിരുന്നില്ലല്ലോ. 

സ്കൂളില്‍ മലയാളം സംസാരിച്ചതിന് കൊച്ചു കുട്ടിയുടെ തല മോട്ടയടിച്ചവരുടെ നാടാണ് നമ്മുടേത്‌ എന്നോര്‍ക്കണം. എന്നിട്ടാണ് അന്യ നാട്ടില്‍ അവരുടെ ഭാഷയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നതിനെ എതിര്‍ക്കുന്നത്.

പ്ലസ്‌-ടുവിനും ഡിഗ്രിക്കും സെക്കന്റ്‌ ലാംഗ്വേജ് മലയാളത്തിനു പകരം ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ തിരഞ്ഞെടുക്കുന്നവരാണ് ഭൂരിഭാഗവും. അതിനു പ്രധാന കാരണം മലയാളത്തിനു മാര്‍ക്ക് കിട്ടാന്‍ കുറെ എഴുതണം. മറ്റു ഭാഷകള്‍ എതെങ്കിലുമാണെങ്കില്‍ മാര്‍ക്ക്‌ സ്കോര്‍ ചെയ്യാന്‍ എളുപ്പമാണ്. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുയരും------------

"പരീക്ഷകളില്‍ മാര്‍ക്ക്‌ കിട്ടാന്‍ വേണ്ടി മാത്രമാണോ മലയാളം പഠിയ്ക്കുന്നത്?"

തീര്‍ച്ചയായും അല്ല. പക്ഷെ ഉന്നത വിദ്യാഭാസത്തിനു ഉയര്‍ന്ന മാര്‍ക്കും ഒരു പ്രധാനമല്ലെ. അപ്പോള്‍ കൂടുതല്‍ മാര്‍ക്ക്‌ കിട്ടാനിടയുള്ള വിഷയങ്ങള്‍ പഠിക്കുന്നത് തെറ്റാണോ? അതും മത്സരങ്ങളുടെ ഈ കാലത്തില്‍ ..

അല്ലെങ്കില്‍ തന്നെ സ്കൂളിലോ കോളേജിലോ പഠിയ്ക്കുന്നത് കൊണ്ട് ഒരാള്‍ക്ക് മലയാളത്തിനോട് സ്നേഹം കൂടുമെന്ന് എന്തോ എനിയ്ക്ക് തോന്നുന്നില്ല. 

പിന്നെ സ്വന്തം മക്കള്‍ മാതൃ ഭാഷയോട് സ്നേഹമുള്ളവരാകണമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം സ്കൂളിലെ പിരീടുകളുടെ എണ്ണം ഒരു പ്രശ്നമേയല്ല എന്നാണു എന്റെ വിശ്വാസം. അതിനു ഏറ്റവും എളുപ്പം വീട്ടിലെങ്കിലും മലയാളം സംസാരിക്കുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയും സ്കൂള്‍ സിലബസ്സില്‍ ഇല്ലെങ്കിലും മലയാളം എഴുതുവാനും വായിയ്ക്കുവാനും അവരെ പ്രോത്സാഹിപ്പിയ്ക്കുകയുമാണ്.

ടി വി അവതാരകരെ പോലെ "മലയാളം കൊരച്ചു കൊരച്ചു അരിയാം" എന്ന് പറയുന്നത് വലിയ ഗമയായി കരുതുന്നവരാണ് നമ്മള്‍.

"എന്റെ മകന്‍ / മകള്‍ എല്ലാ വിഷയങ്ങളിലും ഫസ്ടാ. പക്ഷെ മലയാളം മാത്രം അവനു / അവള്‍ക്കു ഭയങ്കര ടഫാ. ജസ്റ്റ്‌ പാസ് മാര്‍ക്കേ കിട്ടൂ." എന്ന് അഭിമാനം കൊള്ളുന്ന എത്രയോ മാതാപിതാക്കള്‍ നമുക്കിടയിലുണ്ട്. അതൊന്നും സ്കൂളില്‍ മലയാളത്തിനുള്ള പിരീഡുകളുടെ കുറവ് കൊണ്ടല്ലല്ലോ.

"മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍. മര്‍ത്യന് പെറ്റമ്മ തന്‍ ഭാഷാ താന്‍" എന്ന് മനസ്സിലോര്‍മ്മയുള്ള മാതാപിതാക്കളുടെ കുട്ടികള്‍ ഏതു നാട്ടിലായിരുന്നാലും ഏതു മീഡിയത്തില്‍ പഠിച്ചാലും മലയാള ഭാഷയോടും മലയാള മണ്ണിനോടും സ്നേഹമുള്ളവരായിരിയ്ക്കും... എന്നെന്നും....

******************************************************************************************************************
മേല്പറഞ്ഞ പോലെ എന്റെ മോള്‍ക്ക്‌ മലയാളത്തിനു മാര്‍ക്ക്‌ കുറവാണെന്ന് അഭിമാനിച്ചിരുന്ന ഒരമ്മ എന്റെ അയല്‍വാസിയാണ്. നാലാം ക്ലാസ്സിലേക്ക് ജയിച്ച മകള്‍ക്ക് മലയാളം പഠിപ്പിച്ചു കൊടുക്കാന്‍ കുറച്ചു കാലം എന്റെ വീട്ടിലേക്കു വിട്ടിരുന്നു. അന്ന് ഡിഗ്രീ പരീക്ഷാ കാലമായിരുന്നതിനാല്‍ ട്യൂഷ്യന്‍ അമ്മ ഏറ്റെടുത്തു. അക്ഷരമാലയെല്ലാം കഴിഞ്ഞപ്പോള്‍ നാലാം ക്ലാസ്സിലെ ടെക്സ്റ്റ്‌ ബുക്ക്‌ വച്ചായി പഠനം. അതിലെ ആദ്യത്തെ പാഠം "തിങ്കളും താരങ്ങളും..." എന്ന് തുടങ്ങുന്ന ഒരു പദ്യമായിരുന്നു. (ഞാന്‍ പഠിക്കുന്ന കാലത്തും അത് തന്നെയായിരുന്നു ആദ്യത്തെ പാഠം). സ്റ്റുഡന്റിനു നല്ല ഇന്ട്രെസ്റ്റ് ആയിക്കോട്ടെ എന്ന് കരുതി അമ്മ നല്ല ഈണത്തില്‍ തന്നെ പാടി പഠിപ്പിച്ചു. ഒരു നാള്‍ കോളേജ് വിട്ടു വന്ന ഞാന്‍ കണ്ട കാഴ്ച ---
തുണി അലക്കി കൊണ്ട് നില്‍ക്കുന്ന അമ്മ. തൊട്ടടുത്ത്‌ തന്നെ ഒരു സ്ടൂളില്‍ കാലുമാട്ടിക്കൊണ്ടിരിക്കുന്ന സ്റ്റുഡന്റ്. തുണി കഴുകുന്നതിനോടൊപ്പം അമ്മ ഉറക്കെ പദ്യം ചൊല്ലുന്നുമുണ്ട്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ആ കുട്ടി കാണാതെ പഠിച്ചു ചൊല്ലേണ്ടതിനു പകരം അമ്മയാണ് സ്റ്റുഡന്റ് എന്ന് തോന്നും. എന്തായാലും കുട്ടി പഠിച്ചില്ലെങ്കിലും അമ്മ ആ പദ്യം മുഴുവനും കാണാതെ ചൊല്ലാന്‍ പഠിച്ചു എന്നത് മാത്രമായിരുന്നു രണ്ടു മാസം നീണ്ട ആ ട്യൂഷ്യന്‍ കൊണ്ടുണ്ടായ ഏക ഗുണം.  പിന്നീടു ആ കുട്ടിയെ സ്കൂളിന്റെ  റിസള്‍ട്ട്‌ മോശമാകുമെന്ന പേടിയില്‍ അധികൃതര്‍ തന്നെ ടി സി കൊടുത്തു വിട്ടതും ശേഷം ഒരു മലയാളം മീഡിയത്തില്‍ ചേര്‍ത്തതും ഒടുവില്‍ എങ്ങനെയൊക്കെയോ ഒരുവിധം പത്താം ക്ലാസ് കടന്നു കൂടിയതുമെല്ലാം അനു:ബന്ധ കഥകള്‍. 

******************************************************************************************
ഇതൊക്കെയാണെങ്കിലും തമിഴ് ഭാഷയ്ക്ക് ഇവിടുത്തെ ഗവണ്മെന്റ് കൊടുക്കുന്ന അമിത പ്രാധാന്യത്തില്‍ എനിയ്ക്കും എതിര്‍പ്പ് തോന്നാറുണ്ട്. കടകളുടെ ബോര്‍ഡുകളെല്ലാം തമിഴില്‍ ആയിരിക്കണമെന്നത്  നിര്‍ബന്ധമാണ്‌. വേണമെങ്കില്‍ മറ്റു ഭാഷകളിലും ആവാം. പക്ഷെ തമിഴില്‍ ആയിരിക്കണം ഏറ്റവും വലുതായി എഴുതിയിരിക്കേണ്ടത്. അടുത്ത പടിയായി ഇംഗ്ലീഷിലുള്ള റോഡുകളുടെ പേരെല്ലാം (ഉദാ: Taylors Road, Nelson Manickam Road, Sydenhams Road etc..) തമിഴിലാക്കാന്‍ പോവുകയാണത്രേ.. 

തൊട്ടടുത്ത രണ്ടു സംസ്ഥാനങ്ങളാണല്ലോ കേരളവും തമിഴ് നാടും. "ഒന്നെങ്കില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിയ്ക്ക് പുറത്ത്" എന്ന് പറയുന്നത് ഈ രണ്ടു നാട്ടുകാരുടെയും മാതൃ ഭാഷാ സ്നേഹം കണ്ടിട്ടായിരിക്കണം. 

Saturday, 18 December 2010

മലയാള ഭാഷ തന്‍ മാദക ഭംഗി

hki¡qg¡n Yu.............


Yh¢r® c¡¶¢¨k o®J¥q¤Jq¢v hki¡q« dU¢´¡c¤¾ 8 d¢j£V¤Jw c¡k¡i¢ ¨l¶¢´¤sµ¤ ¨J¡Ù¤¾ LlxhÊ® Y£yh¡c« jÙ¤ a¢lo« h¤ud¡X¤ l¼Y®.
Yh¢r® g¡ni®´¤ Jë¡o¢´v dal¢ cvJ¢iY¢¨c Y¤Tt¼¡X¤ Cª Y£yh¡c«. DT¨c Y¨¼ J¢¶¢i Aloj« d¡r¡´¡Y¢j¢´¡u g¡n¡©oîp¢Jw h¤sl¢q¢i¤h¡i¢ j«L·¤ l¼¢¶¤Ù®.

©Jjq h¤K¬h±É¢ Cª ±dmî·¢v CT¨dTX¨h¼ l¡al¤« CY¢c¢¨T Dit¼¢¶¤Ù®.
A¨Y¿¡« Gפ d¢T¢i®´¡u Cl¢T¤¨· hki¡q d±Y¹q¤«...

CY¤ ©d¡k¤¾ lk¢i l¢ni¹¨q´¤s¢µ¤ F¨ÉÆ¢k¤« Ag¢±d¡i« dsi¡u h¡±Y« l¢ljh¤¾l¨q¡¼¤h¿ S¡u F¼s¢i¡«.


F¼¡k¤« O¢k J¡¶¢´¥¶k¤Jw J¡X¤©Ø¡w op¢i®´¡u dפ¼¢¿.


oY¬·¢v o®J¥q¢v dU¢´¡u ©lÙ¢ h¡±Yh¤¾Y¡©X¡ g¡n¡ ©oîp«? A±Y h¡±Y« h¡Y¦ g¡n¡ ©oîph¤¾lj¡X® hki¡q¢Jw F¼¤ F¨É¡ Fc¢i®´¤ ©Y¡¼¤¼¢¿.
Bi¢y¨¼Æ¢v c½¤¨T c¡¶¢v C±Y h¡±Y« C«Lë£n® h£V¢i« o®J¥q¤Jw DÙ¡l¤h¡i¢y¼¢¿©¿¡.

o®J¥q¢v hki¡q« o«o¡j¢µY¢c¤ ¨J¡µ¤ J¤¶¢i¤¨T Yk ¨h¡¶iT¢µly¨T c¡T¡X¤ c½¤©TY¤ F©¼¡t´X«.
F¼¢¶¡X¤ Ac¬ c¡¶¢v Aly¨T g¡ni®´¤ H¼¡« Ì¡c« ¨J¡T¤´¤¼Y¢¨c FY¢t´¤¼Y®!.

dëo®~פl¢c¤« V¢±L¢i®´¤« ¨o´Ê® k¡«©LQ® hki¡q·¢c¤ dJj« p¢z¢©i¡ h©×¨YÆ¢k¤« g¡n¨i¡ Y¢j¨ºT¤´¤¼lj¡X¤ g¥j¢g¡Ll¤«.
AY¢c¤ ±db¡c J¡jX« hki¡q·¢c¤ h¡t´® J¢¶¡u J¤¨s Fr¤YX«. hפ g¡nJw G¨YÆ¢k¤h¡¨XÆ¢v h¡t´® o®©J¡t ¨Oà¡u Fq¤¸h¡X¤. A©¸¡w o§¡g¡l¢Jh¡i¤« Hy ©O¡a¬h¤iy« ~~~

“dj£ÈJq¢v h¡t´® J¢¶¡u ©lÙ¢ h¡±Yh¡©X¡ hki¡q« dU¢´¤¼Y®”.


Y£tµi¡i¤« A¿.
d©È D¼Y l¢a¬¡g¬¡o·¢c¤ Dit¼ h¡t´¤« Hy ±db¡c h¡caWh©¿. A©¸¡w J¥T¤Yv h¡t´® J¢¶¡c¢Ti¤¾ l¢ni¹w dU¢´¤¼Y¤ ¨Yס©X¡. AY¤« hËj¹q¤¨T Cª J¡kM¶·¢v......

A¨¿Æ¢v Y¨¼ o®J¥q¢¨k¡ ©J¡©qQ¢©k¡ dU¢´¤¼Y¤ ¨J¡Ù¤ Hj¡w´® hki¡qY¢©c¡T¤ ©oîp« J¥T¤¨h¼¤ F©É¡ Fc¢i®´¤ ©Y¡¼¤¼¢¿.


d¢¨¼ o§É« h´w h¡Y¦g¡n©i¡T¤ ©oîph¤¾lj¡JX¨h¼¤ BÅ¡tZh¡i¢ B±Lp¢´¤¼ h¡Y¡d¢Y¡´¨q o«fb®b¢µ¢T©·¡q« o®J¥q¢¨k d¢j£V¤Jq¤¨T F»« Hy ±dmî©hi¿ F¼¡X¤ F¨Ê l¢m§¡o«.
AY¢c¤ G×l¤« Fq¤¸« l£¶¢¨kÆ¢k¤« hki¡q« o«o¡j¢´¤l¡u J¤¶¢J¨q ©±dj¢¸¢i®´¤Ji¤« o®J¥w o¢kfoæ¢v C¨¿Æ¢k¤« hki¡q« Fr¤Y¤l¡c¤« l¡i¢i®´¤l¡c¤« Al¨j ©±d¡Ë¡p¢¸¢i®´¤Ji¤h¡X¤.

T¢l¢ AlY¡jJ¨j©¸¡¨k “hki¡k« ¨J¡jµ¤ ¨J¡jµ¤ Aj¢i¡«” F¼¤ dsi¤¼Y¤ lk¢i Lhi¡i¢ JyY¤¼lj¡X¤ c½w.


“F¨Ê hJu/hJw F¿¡ l¢ni¹q¢k¤« eÍ¡.
. d¨È hki¡q« h¡±Y« Alc¤/Alw´¤ giÆj Te¡. QÍ® d¡oæ® h¡t©´ J¢¶¥“ F¼¤ Ag¢h¡c« ¨J¡¾¤¼ F±Y¨i¡ h¡Yd¢Y¡´w c½¤´¢Ti¢k¤Ù®.A¨Y¡¼¤« o®J¥q¢v hki¡q·¢c¤¾ d¢j£V¤Jq¤¨T J¤sl¤ ¨J¡Ù¿©¿¡.

“hפ¾ g¡nJw ©Jlk« b¡±Y¢h¡t htY¬c¤ ¨d×½ Yu g¡n Y¡u” F¼¤ hco梩k¡t½i¤¾ h¡Y¡d¢Y´q¤¨T J¤¶¢Jw GY¤ c¡¶¢k¡i¢y¼¡k¤« GY¤ h£V¢i·¢v dU¢µ¡k¤« hki¡q g¡n©i¡T¤« hki¡q h»¢©c¡T¤« ©oîph¤¾lj¡i¢j¢i®´¤«.
..F¨¼¼¤«.

***********************************************************************************

©hv¸sº ©d¡¨k F¨Ê ©h¡w´® hki¡q·¢c¤ h¡t´® J¤sl¡¨X¼¤ Ag¢h¡c¢i®´¤¼ Hj½ F¨Ê Aiv l¡o¢i¡X¤.
c¡k¡« Jë¡o梩k´¤ Qi¢µ hJw´® hki¡q« dU¢¸¢µ¤ ¨J¡T¤´¡u J¤sµ¤ J¡k« F¨Ê l£¶¢©k´¤ l¢¶¢y¼¤. A¼¤ V¢±L¢ dj£È¡´¡kh¡iY¤ ¨J¡Ù¤ T¬¥nu A½ G¨×T¤·¤..AÈjh¡k¨i¿¡« Jr¢º©¸¡w c¡k¡« Jë¡o梨k ¨TJ®Í® f¤´® lµ¡i¢ T¬¥nu. AY¢¨k Ba¬¨· d¡U« “Y¢Æq¤« Y¡j¹q¤«” F¼¤ Y¤T¹¤¼ Hy da¬h¡i¢y¼¤. ͤVÊ¢c¤ c¿ C±Ê®Í® Bi¢©´¡¨¶ F¼¤ JyY¢ A½ c¿ CªX·¢v Y¨¼ d¡T¢ dU¢¸¢µ¤. Hy c¡w ©J¡©qQ® l¢¶¤ l¼ S¡u JÙ J¡r®O~~~

Y¤X¢ Ak´¢¨´¡Ù¤ c¢v´¤¼ A½.
.¨Y¡¶T¤·¤ Y¨¼ Hy Í¥q¢v J¡k¤h¡¶¢¨´¡Ù¢j¢´¤¼ ͤVÊ®. Y¤X¢ Jr¤J¤¼Y¢¨c¡¸« A½ Ds¨´ da¬« ¨O¡¿¤¼¤h¤Ù®. H× ©c¡¶·¢v JÙ¡v B J¤¶¢ J¡X¡¨Y dU¢µ¤ ¨O¡©¿ÙY¢c¤ dJj« A½i¡X¤ ͤVÊ® F¼¤ ©Y¡¼¤«. FÉ¡i¡k¤« J¤¶¢ dU¢µ¢¨¿Æ¢k¤« A½ B da¬« h¤r¤lc¤« J¡X¡¨Y ¨O¡¿¡u dU¢O¤ F¼Y¤ h¡±Yh¡i¢y¼¤ B jÙ¤ h¡o¨Y T¬¥nu ¨J¡Ù¤Ù¡i GJ L¤X«. d¢¼£T® B J¤¶¢¨i s¢ov¶® ©h¡mh¡J¤¨h¼ ©dT¢i¢v C«Lë£n® h£V¢i« o®J¥w Ab¢J¦Yt Y¨¼ T¢o¢ ¨J¡T¤·¤ l¢¶Y¤« ©mn« Hy hki¡q h£V¢i·¢v ©Ot·Y¤« HT¤l¢v F¹¨c¨i¡¨´©i¡ d·¡« Jë¡oæ® JT¼¤ J¥T¢iY¤¨h¿¡« Ac¤:fb®b JZJw.

Tuesday, 19 October 2010

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു...

ഒരു ചെടിയില്‍ വിരിയുന്ന പൂക്കളില്‍ ഏതിനാണ് കൂടുതല്‍ സൗന്ദര്യം എന്ന് പറയാന്‍ പറ്റുമോ.. അല്ല്ലെങ്കില്‍ നമ്മള്‍ മനുഷ്യരെ പോലെ തന്നെ ചെടികള്‍ക്കും വികാരങ്ങളുണ്ട് എന്നാണല്ലോ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. എങ്കില്‍ ഒരു മൊട്ടു വിരിഞ്ഞു പൂവാകുന്നത് വരെയുള്ള നാളുകളില്‍ അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീയുടെ മനസ്സ് തന്നെയായിരിക്കുമോ ആ ചെടിക്കും? അങ്ങനെയാണെങ്കില്‍ കാത്തിരുന്നു കൊതിച്ചു ഒരു പൂ വിരിഞ്ഞാല്‍ ഉടനെ അതിറുക്കുമ്പോള്‍ മകളെ/മകനെ നഷ്ടപെടുന്ന ഒരു അമ്മയുടെ വേദന തന്നെയായിരിക്കില്ലേ ആ പാവം ചെടിക്കും ഉണ്ടാവുക.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ആദ്യമായി ഒരു അമ്മയാവാന്‍ പോവുകയാണ് എന്നറിഞ്ഞത്. അപ്പോള്‍ തോന്നിയ വികാരമെന്താണ് എന്ന് ഇപ്പോഴും പറയാന്‍ അറിയില്ല. ഇപ്പോള്‍ ഒരു തവണ കൂടി ആ വാര്‍ത്ത‍ കേട്ടപ്പോഴും അവസ്ഥക്ക് മാറ്റമൊന്നുമില്ല. ഒരു പാട് സന്തോഷവും കുറച്ചൊരു ആശങ്കയുമെല്ലാം കൂടി കലര്‍ന്നൊരു ......

അതിലും സന്തോഷം തോന്നിയത് ഉണ്ണിവാവ വരാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴുള്ള മോളുടെ ആഹ്ലാദം കണ്ടപ്പോഴാണ്.സത്യത്തില്‍ ഒരു കുഞ്ഞു കൂടി വേണമെന്ന മോഹമുണ്ടാകാന്‍ തന്നെ കാരണം അവളാണ്. ആരും കൂട്ടില്ലാതെ ഒറ്റക്കിരുന്നു കളിക്കുന്നത് കണ്ടപ്പോഴാണ് ഒറ്റക്കുട്ടിയായ ഞാന്‍ അനുഭവിച്ചതിനെക്കാള്‍ വലിയ ഏകാന്തതയാണല്ലോ എന്റെ മോള്‍ക്ക്‌ നേരിടേണ്ടി വരുക എന്ന് മനസ്സിലായത്.

കൂട്ടു കുടുംബമായിരുന്നത് കൊണ്ട് വല്യച്ഛന്റെ മക്കള്‍ - ചേട്ടനും ചേച്ചിയും - ഉണ്ടായിരുന്നെങ്കിലും വെക്കേഷനില്‍ അവര്‍ എവിടെയെങ്കിലും പോകുമ്പോഴാണ് ആ വിഷമം ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുള്ളത്.
ഒരു വലിയ എട്ടുകെട്ടില്‍ തനിച്ചു കളിച്ചു നടന്നു, പൂക്കളോടും അണ്ണാറക്കണ്ണനോടും എന്തിനു പറക്കുന്ന കാക്കയോടു വരെ വാചകമടിച്ചു നടന്ന കാലം..

അതിലും ഭീകരമായ അവസ്ഥയായിരിക്കും ഇവിടെ ഈ മെട്രോ നഗരത്തില്‍ ഒരു ഒറ്റക്കുട്ടിയുടെത് എന്ന് മനസ്സിലാക്കാന്‍ അധികം ആലോചിക്കുകയൊന്നും വേണ്ടി വന്നില്ല.

പക്ഷെ ആദ്യത്തേതില്‍ നിന്നും വ്യത്യസ്തമായി ഒരല്‍പം complication - നുമായാണ് ഇത്തവണ പുതിയ അംഗത്തിന്റെ വരവ്... അത് കൊണ്ട് എന്തായി ചുരുങ്ങിയത് ഡിസംബര്‍ വരെയെങ്കിലും പോകാമെന്ന് കരുതിയിരുന്ന ജോലി ഇപ്പോഴേ രാജി വെക്കേണ്ടി വന്നു.(അതില്‍ ഒട്ടും ദു:ഖമില്ല കേട്ടോ)
അത് കൂടാതെ ഇടക്കൊന്നു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി ഡ്രിപ്പും ഇന്ജെക്ഷനും (ഹോ അതിനാണെങ്കില്‍ ഒടുക്കത്തെ വേദന. കൈപ്പത്തിയില്‍ ഫിറ്റ്‌ ചെയ്തിരുന്ന ഐ വി ലൈനില്‍ മരുന്ന് കയറിയാല്‍ ഏകദേശം മുട്ടിന്റെ മേല്‍ഭാഗം വരെ കൃത്യമായി അറിയാന്‍ പറ്റും അതിന്റെ സഞ്ചാര പഥം) ഒക്കെ ആയി ഒരു ജഗ പൊഗ....

ജീവിതത്തില്‍ ആദ്യമായി ഒരു ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നത് മോളെ പ്രസവിക്കാനായി തൃശൂര്‍ മദര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയപ്പോഴാണ്. അല്ലെങ്കില്‍ തന്നെ അത്രയും വലിയ ഒരു ഹോസ്പിറ്റലില്‍ പോകുന്നത് തന്നെ പ്രേഗനന്റ്റ് ആയതിനു ശേഷമാണ്. അത് വരെ വല്ലപ്പോഴും ഒരു പനി വരുമ്പോള്‍ പാവറട്ടി  പോള്‍ ഡോക്ടറുടെ വീട്ടില്‍ പോയി കണ്ടുള്ള ചികിത്സയെ പരിചയമുണ്ടായിരുന്നുള്ളൂ.

പലരും പറഞ്ഞ്‌ കേട്ടിട്ടുണ്ട് ഒരു സ്ത്രീ അമ്മയാകുമ്പോള്‍ സ്വന്തം അമ്മയോടുള്ള സ്നേഹം ഇരട്ടിയ്ക്കും എന്ന്. വളരേ ശരിയാണ്. കാരണം ഒരു അമ്മയായി മാറുമ്പോള്‍ മാത്രമേ നമ്മുടെ അമ്മമാര്‍ എത്ര മാത്രം കഷ്ടവും വേദനയും അനുഭവിചിരിക്കുമെന്നു തിരിച്ചറിയാനാകൂ.


മാതൃത്വം എന്നത് ഒരു അനിര്‍വചനീയമായ അനുഭവം തന്നെയാണ്. അന്ന് മദര്‍ ഹോസ്പിടലിലെ ലേബര്‍ റൂമില്‍ ബോധത്തിനും സെഡേഷന്റെയും വേദനയുടെയും അബോധത്തിനും ഇടയിലുള്ള നേര്‍ത്ത നൂല്‍ പാലത്തിലൂടെ കടന്നു പോകുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ ഉണര്‍ന്നിരുന്നതും അതേ അനിര്‍വചനീയമായ അനുഭവം തന്നെയായിരിക്കണം.

******     ******     ******     ******     ******     ******     ******     ******    
പൊതുവേ ആഹാരം കഴിക്കാന്‍ മടിയായ നാല് വയസ്സുകാരി മകളെ അവസാനത്തെ ഒരു ഉരുള "ഇതു ഉണ്ണി വാവയ്ക്ക്" എന്ന് പറഞ്ഞാണ് കഴിപ്പിചിരുന്നത്. ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ പുള്ളിക്കാരിയുടെ മറുപടി --
"കുറെ ദിവസമായി ഉണ്ണി വാവയ്ക്ക് ഉണ്ണി വാവയ്ക്ക് എന്ന് പറഞ്ഞ്‌ തരാന്‍ തുടങ്ങിയിട്ട്.. ഇനി മതി.. ഉണ്ണി വാവ എന്റെ വയറ്റില്‍ അല്ലല്ലോ അമ്മയുടെ വയറ്റില്‍ അല്ലേ. അപ്പോള്‍ അമ്മ തന്നെ കഴിച്ചാല്‍ മതി.."

Saturday, 14 August 2010

ഓണം വന്നല്ലോ....പൊന്നോണം വന്നല്ലോ

ഓണക്കാലം പലപ്പോഴും നൊസ്റ്റാല്‍ജിയകളുടെ പൂക്കാലം കൂടിയാണ്. പ്രത്യേകിച്ച് ജീവിക്കാനായി നാട് വിടേണ്ടി വന്ന പ്രവാസി മലയാളികള്‍ക്ക്...


ഓണപ്പരീക്ഷയുടെ പേടിയും ടെന്‍ഷനും നിറഞ്ഞ നാളുകളുടെ..

ചെറിയ പൂവട്ടിയും കൊണ്ട് തുമ്പപ്പൂ പറിയ്ക്കാന്‍ വേണ്ടി പറമ്പിലും തോട്ടുവരമ്പിലും അലഞ്ഞു നടന്ന നാളുകളുടെ..

അതിരാവിലെ എഴുന്നേറ്റു മഞ്ഞിനേയും ചെറു ചാറ്റല്‍ മഴയും വക വെയ്ക്കാതെ തൊപ്പിയും വച്ച് (ഇല്ലെങ്കില്‍ പൂ പറിയ്ക്കാന്‍ വിടില്ലെന്ന അമ്മയുടെ ഭീഷണി കൊണ്ട് മാത്രം) കുമ്പിള്‍ കുത്തിയ ചെമ്പില നിറയെ മുക്കൂറ്റിയും ആറു മാസവും പറിയ്ക്കാന്‍ പോയിരുന്ന നാളുകളുടെ...

തൊട്ടാവാടിപ്പൂ പറിക്കുന്നതിനിടയില്‍ കയ്യില്‍ മുള്ള് കുത്തിയപ്പോള്‍ "കണ്ട കാട്ടിലും മേട്ടിലും അലഞ്ഞു നടക്ക്" എന്ന അമ്മയുടെ ചീത്ത കേട്ട നാളുകളുടെ..

കളമെഴുതിയതിനു വലിപ്പം പോരാ എന്ന് വഴക്കിട്ടു അമ്മയെക്കൊണ്ട് വീണ്ടും വലുതാക്കി കളം മെഴുകിച്ച്ച നാളുകളുടെ..

ത്രിക്കാക്കരപ്പനെ ഉണ്ടാക്കാന്‍ മണ്ണ് തേടി അലഞ്ഞ നാളുകളുടെ..

പൂജിക്കാനായി അമ്മ പൂവട ഉണ്ടാക്കുന്നതും നോക്കിയിരുന്ന നാളുകളുടെ..

വയറു നിറയെ കായ വറുത്തതും ശര്‍ക്കര വരട്ടിയതും കഴിച്ച നാളുകളുടെ...

അങ്ങനെ അങ്ങനെ ഒരുപാട് ഓര്‍മകളുടെ വസന്തകാലമാണ്‌ ഓരോ ഓണവും..

ചെന്നൈയില്‍ വന്നതിനു ശേഷമുള്ള ഓരോ ഓണവും കൂടുതല്‍ മധുരമുള്ളതായി തോന്നുന്നു... അതിനു കാരണം ഒരു പക്ഷെ പഴയ ഒരമ്കള്‍ തന്നെയാവാം..

ഓരോ ഓണത്തിനും വില കൊടുത്തു വാങ്ങിയ പൂക്കള്‍ കൊണ്ടാണെങ്കിലും ഒരു പൂക്കളം ഒരുക്കുമ്പോള്‍ ചെറുതായെങ്കിലും ഒരു സദ്യയൊരുക്കി നാക്കിലയില്‍ ഉണ്ണുമ്പോള്‍ 4 വയസ്സുകാരി മകളുടെ അതേ സന്തോഷം തന്നെ അനുഭവപ്പെടാനും കാരണവും പോയ്‌ മറഞ്ഞ ആ നല്ല നാളുകളുടെ സുഗന്ധം തന്നെയായിരിക്കണം..

......................................


ഇന്ന് അത്തം..


തുമ്പയും മുക്കൂറ്റിയും ഒന്നുമില്ലെങ്കിലും.... ചാണകക്കളമെഴുതാന്‍ മുറ്റമില്ലെങ്കിലും....

ഫ്ലാറ്റിന്റെ വാതില്‍ക്കലെ ഇട്ടാവട്ടത്തില്‍ ഞാനും ഇട്ടു ഒരു കൊച്ചു പൂക്കളം....



"എല്ലാവര്‍ക്കും ഓണാശംസകള്‍"


Saturday, 17 July 2010

ഭൂമിയുടെ അവകാശികള്‍

ദൈവം ആദ്യം മനുഷ്യനെ ഉണ്ടാക്കി. പിന്നെ അവന്റെ വാരിയെല്ലെടുത്തു സ്ത്രീയെ ഉണ്ടാക്കി എന്നാണല്ലോ കേട്ടിരിക്കുന്നത്. പക്ഷെ ഈ പ്രക്രിയകള്‍ക്കിടയില്‍ ദൈവത്തിനു എന്തെങ്കിലും തെറ്റ് പറ്റിയതാണോ അതോ പുള്ളിക്കാരന്റെ തമാശയാണോ എന്നറിയില്ല ഈ രണ്ടു ഗണത്തിലും ഉള്‍പ്പെടുത്താന്‍ കഴിയാത്ത ഒരു കൂട്ടര്‍ കൂടിയുണ്ട്.

ഹിജഡകള്‍ എന്നും ആണും പെണ്ണും കേട്ടവര്‍ എന്നുമെല്ലാം വിളിക്കപെടാന്‍ വിധിക്കപ്പെട്ടവര്‍. അതിനും പുറമേ ഈ നാട്ടുകാര്‍ വേറൊരു പേര് കൂടി വിളിക്കും - ഒമ്പത്.

ഓഫീസില്‍ ഇടയ്ക്കിടക്ക് 5-6 പേരടങ്ങിയ സംഘം വരാറുണ്ട് പിരിവിനായി. ബാദല്‍ദാ ഒരു പാട് ചീത്ത പറഞ്ഞു ഒടുവില്‍ ഇരുപത്തഞ്ചോ അമ്പതോ രൂപയും കൊടുത്തു പറഞ്ഞു വിടും. അങ്ങനെയങ്ങനെ ഇപ്പോള്‍ അവര്‍ വരുന്നത് കാണുമ്പോഴേ ബാദല്‍ ദായുടെ ഗേള്‍ ഫ്രണ്ട്സ് വന്നിട്ടുണ്ടെന്ന് പറഞ്ഞ്‌ ആളെ കളിയാക്കാന്‍ തുടങ്ങി. വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തെ ലീവില്‍ ബാദല്‍ ദാ സ്വദേശമായ അസ്സമിലേക്ക് പോകുമ്പോള്‍ ഹിജഡകള്‍ വന്നാല്‍ ആദ്യം ചോദിക്കുന്നത് ആ കഷണ്ടിക്കാരന്‍ അണ്ണന്‍ എവിടെ എന്നാണ്.

ആദ്യമെല്ലാം അവരെ കാണുമ്പോള്‍ എന്തോ ഒരു ഭയമായിരുന്നു. കേട്ടിരുന്ന കഥകളും അങ്ങനത്തെ ആയിരുന്നല്ലോ. ചിലപ്പോള്‍ ട്രെയിനിലും വരും പൈസ ചോദിച്ചു കൊണ്ട്. കൊടുത്തില്ലെങ്കില്‍ ചിലര്‍ മാത്രം എന്തൊക്കെയോ ശാപ വാക്കുകള്‍ ഉരുവിട്ട് കൊണ്ട് കൈ ഒരു പ്രത്യേക താളത്തില്‍ കൊട്ടി ഇറങ്ങി പോകും.

പിന്നീടെപ്പോഴോ അവരും നമ്മേപോലെ തന്നെ മനുഷ്യ ജീവികള്‍ തന്നെയാണെന്ന് തോന്നിത്തുടങ്ങി. വൈക്കം മുഹമ്മദു ബഷീര്‍ പറഞ്ഞ പോലെ ഭൂമിയുടെ അവകാശികള്‍.

എന്നും മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കും ചീത്ത വാക്കുകള്‍ക്കും ഇരയാകേണ്ടി വരുന്നവര്‍. പക്ഷെ അവര്‍ക്കും വേദനിക്കുന്ന ഒരു മനസ്സുണ്ടാകും എന്ന് ഈ വേദനിപ്പിക്കുന്നവര്‍ ഓര്‍ക്കുന്നുണ്ടാകുമോ.

പലപ്പോഴായി ഇക്കൂട്ടരെ കുറിച്ചുള്ള പല ലേഖനങ്ങളും വായിച്ചതിനു ശേഷമാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങിയത്. പിന്നീടും ട്രെയിന്‍ യാത്രക്കിടയില്‍ ഒരു പാട് പേരെ കണ്ടു. അങ്ങനെയാണ് അവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ ആരംഭിച്ചത്.

മിക്കവാറും ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ തന്നെയാണ് കയറുക. അതും ഒരിക്കലും ഒറ്റക്കാവില്ല. 3 -4 പേരുടെ ഗ്രൂപ്പായെ അവരെ ഇപ്പോഴും കണ്ടിട്ടുള്ളു. ഒറ്റക്കായാല്‍ ഒരു പക്ഷെ നമ്മളെ പോലുള്ള മാന്യരുടെ അടുത്ത് നിന്നും ഒരു ആക്രമണം അവര്‍ ഭയക്കുന്നുണ്ടാവുമോ. അറിയില്ല. ചിലപ്പോള്‍ ഉണ്ടായിരിക്കും.

മറ്റുള്ളവരുടെ സാമീപ്യം പോലും ശ്രദ്ധിക്കാതെ തമ്മില്‍ തമ്മില്‍ സംസാരിക്കാറെയുള്ളൂ അവരെപ്പോഴും. കാഴ്ചയില്‍ ഒരു സ്ത്രീ എന്നതില്‍ നിന്നും വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ല. മിക്കവാറും എല്ലാവരും നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ടാവും, വില കുറഞ്ഞ വളകളും മാലകളുമാണെങ്കിലും. പക്ഷെ ഇത്തരക്കാരെ പലപ്പോഴും തിരിച്ചറിയുന്നത്‌ ആണുങ്ങളുടെ പോലെ പരുപരുത്ത ശബ്ദവും സംസാരത്തിലെ പ്രത്യേകതയും കൊണ്ടാണ്.

എന്തുകൊണ്ടാണ് അവരിങ്ങനെ ആയതു. എല്ലാവരുടെയും പരിഹാസപത്രമാകണമെന്നു ഒരിക്കലും ആരും ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. അത് കൊണ്ട് തന്നെ ഇതു അഹമ്മതിയാണെന്നോ അല്ലെങ്കില്‍ തല്ലു കൊള്ളാഞ്ഞിട്ടാണെന്നോ ഞാന്‍ കരുതുന്നില്ല. ദൈവത്തിന്റെ വികൃതി ആണോ. ജനിതക തകരാറാണെന്ന് ഡോക്ടര്‍മാര്‍ പറയും. സ്വന്തം മക്കള്‍ ഇതു പോലെ നടക്കുന്നത് കാണുമ്പോള്‍ അവരുടെ അമ്മയും അച്ഛനും എത്ര വേദനിക്കുന്നുണ്ടാവും.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡിഗ്രി ഫൈനല്‍ ഇയര്‍ സമയം. ഡി സോണ്‍ മത്സരത്തിനു വേണ്ടി പെണ്‍കുട്ടികളെ ഒപ്പന പഠിപ്പിക്കാന്‍ വന്ന ഡാന്‍സ് മാസ്റ്റര്‍ ഇത്തരക്കാരനായിരുന്നു. അന്ന് കോളേജിലുണ്ടായിരുന്ന എല്ലാ കുട്ടികള്‍ക്കും കളിയാക്കാന്‍ കിട്ടിയ ഒരു പാവം.

പ്രാക്ടീസ് നടത്തിയിരുന്നത് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു. ഒരു ദിവസം ആര്‍ട്സ് ക്ലബ്‌ സെക്രടറി ഷക്കീറിനെ ഒപ്പന ടീമിന്റെ ചുമതല ഏല്‍പ്പിച്ചു പുറത്തേക്കു പോകാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ഉറക്കെ വിളിച്ചു കരഞ്ഞു.

 "അയ്യോ എന്നെ ഈ പെണ്ണുങ്ങള്‍ മാത്രമുള്ള ടീമില്‍ ഒറ്റക്കാക്കി പോകല്ലെടാ" എന്ന്.

എല്ലാവരും പൊട്ടിച്ചിരിക്കുകയല്ലാതെ ആ മാഷെ പറ്റി ചിന്തിച്ചതേയില്ല. പിന്നീടൊരിക്കല്‍ കുട്ടികളുടെ കളിയാക്കലുകള്‍ അസഹ്യമയപ്പോഴയിരിക്കണം അയാള്‍ ഒരു ദിവസം ചോദിച്ചത്രേ

"നിങ്ങള്‍ എന്തിനാ ഇങ്ങനെ എന്നെ കളിയാക്കുന്നത്? ഇതിനും മാത്രം എന്ത് തെറ്റാ ഞാന്‍ നിങ്ങളോട് ചെയ്തിരിക്കുന്നത്.? "

അപ്പോള്‍ പിന്നെ എല്ലാവരും അതും പറഞ്ഞായി കളിയാക്കല്‍.

പക്ഷെ ഇന്ന് അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു, അന്ന് ആ പാവം മാഷുടെ മനസ്സ് എത്ര മാത്രം വേദനിച്ചിരിക്കും. അതിനെ പറ്റിയൊന്നും ആലോചിക്കുന്ന പ്രായമല്ലല്ലോ അന്ന്.

വിജയ്‌ ടി വി യില്‍ "ഇപ്പടിക്കു റോസ്" എന്ന ഒരു ടോക്ക് ഷോ ഉണ്ട്. തമിഴ് ചാനലുകള്‍ അത്ര പഥ്യമില്ലാത്തതിനാല്‍ ഞാന്‍ ഇതു വരെ കണ്ടിട്ടില്ല. ആ പ്രോഗ്രാം അവതരിപ്പിക്കുന്ന "റോസ്" ഒരു ഹിജഡ ആണ്. വളരെ പോപ്പുലര്‍ ആയ ഒരു പ്രോഗ്രാം ആണ്.

ചാന്തുപൊട്ട് എന്ന സിനിമ ഇറങ്ങിയ കാലം. വളര്‍ത്തു ദോഷം കൊണ്ട് പെണ്ണിനെ പോലെ ആയിപ്പോയതാണല്ലോ അതിലെ ദിലീപിന്റെ ക്യാരക്ടര്‍. നാട്ടിലുള്ള എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട് ആ സിനിമ വന്നതിനു ശേഷം അത് പോലെ നടക്കുന്നവര്‍ ചിലരെ നാട്ടുകാര്‍ തല്ലി പുറം പൊളിച്ചുവെന്നു. കാരണം വളര്‍ത്തു ദോഷമാണെങ്കില്‍ അടിച്ചു നേരെയാക്കംമല്ലോ എന്ന് കരുതിയിട്ടാണത്രെ .സത്യമാണോ എന്നറിയില്ല. പറയുന്നത് അവളായത് കൊണ്ട് പ്രത്യേകിച്ചും.

Wednesday, 23 June 2010

ഒരു വട്ടം കൂടിയാ...

വീണ്ടും ഒരു അധ്യയന വര്‍ഷാരംഭം.

പുതിയ യൂണിഫോര്‍മും ബാഗും വാട്ടര്‍ ബോട്ട്ലും...

പിന്നെ ആദ്യമായി സ്കൂളില്‍ വന്നതിന്റെ അമ്പരപ്പും പേടിയും നിറഞ്ഞ കുരുന്നുകളുടെ കരച്ചിലും..

അങ്ങനെ ആകെ സംഭവ ബഹുലമായിരുന്നു ഈ കഴിഞ്ഞ തിങ്കളാഴ്ച. ജൂണ്‍ 21. അന്നായിരുന്നു മോളുടെ
LKG ക്ലാസ്സ്‌ തുടങ്ങിയത്. ഒരു വര്‍ഷം മുഴുവനും പ്ലേ സ്കൂളില്‍ പോയത് കൊണ്ട് കരച്ചിലൊന്നുമുണ്ടാവില്ല എന്ന് കരുതി. എവിടെ...

അവിടെ ചെന്ന് ക്ലാസ്സില്‍ കയറിയപ്പോഴേ വെല്‍ക്കം ബാന്‍ഡ് പോലെ എതിരേല്‍ക്കുന്നത് "അമ്മേ.." "അമ്മാ..." "മമ്മീ" വിളികളാണ്. അതും പല പല വിധത്തില്‍.

ചിലത് അടൂരിന്റെ പടത്തിലെ പോലെയാണെങ്കില്‍ മറ്റു ചിലത് സുരേഷ് ഗോപിയുടെ ആക്ഷന്‍ പടം പോലെയാണ്. കൂടെ ഇരിക്കുന്നവരെല്ലാം കരയുമ്പോള്‍ ഞാന്‍ മാത്രം കരയാതിരുന്നാല്‍ അത് നാണക്കേടല്ലേ എന്ന് കരുതിയായിരിക്കണം അടുത്ത പെര്‍ഫോര്‍മന്‍സ് മോളുടെ വകയായിരുന്നു.

എന്തായാലും 10 മിനുട്ടിനുള്ളില്‍ അവിടുത്തെ ടീച്ചേര്‍സ് എല്ലാ അച്ഛനമ്മമാരെയും പുറത്താക്കി. ആദ്യ ദിനമായത് കൊണ്ട് 10 മണി വരെയേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു.

തിരിച്ചു വരുമ്പോള്‍ എന്തിനാ കരഞ്ഞത് എന്ന ചോദ്യത്തിന് ഉടനെ വന്നു മറുപടി.

"അമ്മേ ഉണ്ണിക്കുട്ടി മിസ്സിന്റെ കയ്യില്‍ നിന്നും ചോക്ലേറ്റ് കിട്ടാന്‍ വേണ്ടിയല്ലേ കരഞ്ഞത്. അത് കിട്ടിക്കഴിഞ്ഞപ്പോള്‍ കരച്ചിലും നിര്‍ത്തി."

കൊള്ളാം എന്റെ മോള്‍ തന്നെ..

എന്തായാലും വീണ്ടും ആ അന്തരീക്ഷത്തില്‍ എന്തിയപ്പോള്‍ മനസ്സില്‍ ആദ്യം ഓര്‍മ്മ വന്നത് ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസമായിരുന്നു.

സ്ട്രെങ്ങ്ത് ഇല്ലാത്തതിന്റെ പേരില്‍ ഒരു ടീച്ചറുടെ ജോലി പോകുമെന്ന് വീട്ടില്‍ വന്നു പറഞ്ഞത് കേട്ട് മനസ്സലിഞ്ഞു അച്ഛന്‍ എന്നെ തൊട്ടടുത്തുള്ള ഒരു L P സ്കൂളില്‍ ആണ് ചേര്‍ത്തത്. നാട്ടുകാര്‍ മിഷ്യന്‍ സ്കൂള്‍ എന്ന് വിളിച്ചിരുന്ന ആ സ്കൂളില്‍ നാലാം ക്ലാസ്സില്‍ മാത്രമേ കോണ്‍ക്രീറ്റ് ചെയ്ത നിലമുണ്ടായിരുന്നുള്ളൂ. മറ്റു മൂന്നു ക്ലാസ്സുകളിലും ചുവന്ന മണ്ണായിരുന്നു. വൈകുന്നേരം വീട്ടില്‍ പോകുമ്പോഴേക്കും കുട്ടികളുടെ കാലെല്ലാം ഇഷ്ടിക പണിക്കാരുടെ കാലുകള്‍ പോലെയായിട്ടുണ്ടാവും. അത് മാത്രമോ നാലാം ക്ലാസ്സ്‌ വരെ ഒരു ടെക്സ്റ്റ്‌ ബുക്ക്‌ പോലും അവിടെ പഠിക്കുന്ന കുട്ടികള്‍ കണ്ടിട്ടില്ല. ചില ടീച്ചര്‍മാര്‍ മാത്രം നന്നായി പഠിപ്പിക്കുമായിരുന്നു. പിന്നെയുല്ലവരെല്ലാം ഒരു "വഹ" തന്നെയായിരുന്നു.

അന്ന് ആദ്യത്തെ ദിവസം അച്ഛനും അമ്മയുമൊന്നും എന്റെ കൂടെ ഉണ്ടായിരുന്നില്ല. അതേ സ്കൂളിലെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന അടുത്ത വീടിലെ ഒരു ചേച്ചിയുടെ കൂടെയാണ് ഞാന്‍ പോയത്. അതില്‍ അന്ന് പ്രത്യേകിച്ച് വിഷമമൊട്ടു തോന്നിയതുമില്ല. കാരണം മിക്ക കുട്ടികളും എന്നെപ്പോലെ തന്നെ ഏതെങ്കിലും ചേച്ചിമാരുടെയോ ചേട്ടന്മാരുടെയോ കൂടെയാണ് വന്നിരുന്നത്. പക്ഷെ ഒറ്റയ്ക്ക് ആ ക്ലാസ്സില്‍ ഇരുന്നപ്പോള്‍, ചുറ്റും ഇരിക്കുന്ന കുട്ടികളെല്ലാവരും കരയുന്നത് കണ്ടപ്പോള്‍ ഞാനും ഒന്ന് സംശയിച്ചു . കരയണോ വേണ്ടയോ...

പെട്ടെന്നാണ് ആരോ കയ്യില്‍ മേല്‍ തോണ്ടിയത്. തിരിഞ്ഞു നോക്കിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് തത്തമ്മപച്ച ശീലയുള്ള ഒരു കുടയും അതിന്റെ കടും ചുവപ്പ് പിടിയുമാണ്. പിന്നെയാണ് കുടയുടെ ഉടമസ്ഥനെ കണ്ടത്. തൊട്ടടുത്ത വീട്ടിലെ മാരാരുടെ മകന്‍ മനോജ്‌..

പിന്നെടങ്ങോട്ടു നാലാം ക്ലാസ്സ്‌ വരെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നതും വന്നിരുന്നതും.

പിന്നെ അഞ്ചാം ക്ലാസ്സു മുതല്‍ പള്ളി സ്കൂള്‍ എന്ന് എല്ലാവരും വിളിച്ചിരുന്ന ചിറ്റാട്ടുകര സ്കൂളിലേക്ക് മാറിയപ്പോള്‍ എങ്ങനെയോ ആ കൂട്ടുകെട്ട് പിരിഞ്ഞു പോയി.. ആണ്‍കുട്ടികളോട് മിണ്ടുന്നതിനു പോലും വിലക്ക് കല്പ്പിക്കപെട്ടിരുന്ന ഒരു സ്കൂള്‍ ആയിരുന്നു അത്. (ഇപ്പോള്‍ അങ്ങനെയൊന്നുമില്ല എന്ന് തോന്നുന്നു.) അത് കൊണ്ട് തന്നെ പണ്ടത്തെ കളിക്കൂട്ടുകാരന്‍ ഓര്‍മ്മയില്‍ നിന്നും തന്നെ മാഞ്ഞു പോയിരുന്നു..

പിന്നെയും കുറെ കാലങ്ങള്‍ക്ക് ശേഷം പ്രീ-ഡിഗ്രിക്കെല്ലാം പഠിക്കുന്ന സമയത്താണ് പിന്നെയും ആ സൌഹൃദം പുനര്‍:ജീവിച്ചത്.

ഇപ്പോഴും ഒന്നാം ക്ലാസ്സിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത് ഒരു പച്ച നിറമുള്ള കുടയും അതിന്റെ ചുവപ്പ് പിടിയുമാണ്.

എന്നും കുട്ടിയായി തന്നെയിരുന്നാല്‍ മതിയായിരുന്നു.. വളരേണ്ടിയിരുന്നില്ല എന്ന് പറഞ്ഞത് ഏതു കൂട്ടുകാരിയായിരുന്നു.. ഓര്‍മയില്ല...